ഫസല്‍ വധം: കാരായിമാരുടെ വിടുല്‍ ഹരജി തള്ളി

Posted on: March 6, 2014 1:48 pm | Last updated: March 7, 2014 at 12:33 am
SHARE

karayis - FAZAL MURDER CASEകൊച്ചി: ഫസല്‍ വധക്കേസിലെ പ്രതിപ്പട്ടികയില്‍ കരായിമാരുടെ വിടുതല്‍ ഹരജി എറണാകുളം സി ബി ഐ കോടതി തള്ളി. കേസില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കാരായി ചന്ദ്രശേഖരനും കാരായി രാജനും സമര്‍പ്പിച്ച ഹരജിയാണ് ജഡ്ജി കെ എം ബാലചന്ദ്രന്‍ തള്ളിയത്. ഇരുവര്‍ക്കും എതിരായ കുറ്റപത്രം ഈ മാസം 18ന് വായിക്കുമെന്ന് കോടതി വ്യക്തമാക്കി.

തങ്ങള്‍ക്കെതിരായ സാക്ഷി മൊഴികള്‍ ഇതുവരെ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളുടെ ഹരജി. എന്നാല്‍ ഈ വിഷയം ഇപ്പോഴല്ല, വിചാരണ വേളയിലാണ് പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാണിച്ച് കോടതി ആവശ്യം നിരസിക്കുകയായിരുന്നു.

തലശ്ശേരിയിലെ എന്‍ ഡി എഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ വധിച്ച കേസിലെ ഏജും എട്ടും പ്രതികളാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും.