പത്തനംതിട്ടയിലും പൊന്നാനിയിലും കോണ്‍ഗ്രസ് നേതാക്കള്‍ സി പി എം സ്ഥാനാര്‍ത്ഥികള്‍

Posted on: March 6, 2014 6:50 pm | Last updated: March 8, 2014 at 12:11 am
SHARE

Philipose-Thomas

തിരുവനന്തപുരം: പത്തനംതിട്ടയിലും പൊന്നാനിയിലും മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സി പി എം സ്ഥാനാര്‍ത്ഥികളായി മല്‍സരിക്കും. പത്തനംതിട്ടയില്‍ ഡി സി സി പ്രസിഡന്റ് ഫിലിപ്പോസ് തോമസും പൊന്നാനിയില്‍ മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുറഹമാനുമാണ് സി പി എം സ്ഥാനാര്‍ത്ഥികള്‍. 15 വര്‍ഷത്തോളം ഡി സി സി പ്രസിഡന്റായിരുന്ന ഫിലിപ്പോസ് തോമസ് ആറന്‍മുള വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. കോട്ടയത്ത് പി കെ ഹരികുമാറാണ് സി പി എം സ്ഥാനാര്‍ത്ഥി.

എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസിനേയും മലപ്പുറത്ത് പി കെ സൈനബയേയും മല്‍സരിപ്പിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു.
മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്നു ക്രിസ്റ്റി ഫെര്‍ണാണ്ടസ്. സഭാ നേതൃത്വവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളുമാണ് അദ്ദേഹം.

ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ യു ഡി എഫില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല.