ചങ്ങനാശ്ശേരിയില്‍ ലോറിയും ഓട്ടോയും ഇടിച്ച് നാല് പേര്‍ മരിച്ചു

Posted on: March 6, 2014 8:06 am | Last updated: March 8, 2014 at 12:11 am
SHARE

accidentകോട്ടയം: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് ബംഗാള്‍ സ്വദേശികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട് നാലുകോടിയില്‍ ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. പായിപ്പാടുള്ള തൊഴിലാളി ക്യാമ്പില്‍ നിന്ന് ജോലിക്ക് പോകുകയായിരുന്നു മരിച്ച തൊഴിലാളികള്‍. ഓട്ടോയില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. അമിതവേഗവും പരിധിയിലധികം ആളെ കയറ്റിയതുമാണ് അപകടകാരണമെന്ന് പോലീ്‌സ പറഞ്ഞു.