രാജ്യാന്തര ബോട്ട് ഷോ ആരംഭിച്ചു

Posted on: March 6, 2014 1:29 am | Last updated: March 6, 2014 at 1:29 am
SHARE

ദുബൈ: രാജ്യാന്തര ബോട്ട് ഷോ മിനാ സിയാഹിയിലെ രാജ്യാന്തര മറൈന്‍ ക്ലബില്‍ ആരംഭിച്ചു. 180 കോടി ദിര്‍ഹം വിലമതിക്കുന്ന 430 ബോട്ടുകള്‍ പ്രദര്‍ശനത്തിനെത്തി. വലിയ സൂപര്‍ബോട്ടുകളാണ് 22-ാമത്തെ പ്രദര്‍ശനത്തിന്റെ സവിശേഷത. ഇതില്‍ 42 ബോട്ടുകള്‍ ഗള്‍ഫിലെയും ആഗോളതലത്തിലെയും ആദ്യത്തെ പ്രദര്‍ശനമാണ്.
750 പ്രദര്‍ശനക്കാരും ബ്രാന്‍ഡുകളും ഈ വര്‍ഷം ആദ്യമായി പങ്കെടുക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 20ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. 70 രാജ്യങ്ങളില്‍ നിന്ന് 26,000 സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു. ഈ മാസം എട്ടിന് സമാപിക്കും. വ്യവസായികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഒന്‍പതര വരെ.