ബൈത്തുല്‍ ഇസ്സ വാര്‍ഷികം; പ്രചാരണ സമ്മേളനവും അനുസ്മരണവും

Posted on: March 6, 2014 1:28 am | Last updated: March 6, 2014 at 1:28 am
SHARE

ദുബൈ: ഏപ്രില്‍ നാല്, അഞ്ച്, ആറ് തിയ്യതികളില്‍ നടക്കുന്ന നരിക്കുനി ബൈത്തുല്‍ ഇസ്സ: സുന്നിസെന്റര്‍ ഇരുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നാളെ രാത്രി 8.30 ന് ദുബൈ ഐ സി എഫ് ഓഡിറ്റോറിയത്തില്‍ പ്രചാരണ സമ്മേളനവും താജുല്‍ ഉലമ അനുസ്മരണ സംഗമവും നടത്തുന്നു. യുവ പണ്ഡിതനും പ്രഭാഷകനുമായ ഹാമിദ് യാസീന്‍ ജൗഹരി അല്‍ മദനി മുഖ്യപ്രഭാഷണം നടത്തും.
ബൈത്തുല്‍ ഇസ്സ ദുബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഐ സി എഫ് മിഡില്‍ ഈസ്റ്റ് സെക്രട്ടറി മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ബൈത്തുല്‍ ഇസ്സ വൈസ് പ്രസിഡന്റ് കെ പി എസ് എളേറ്റില്‍, ടി എ മുഹമ്മദ് അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിക്കും. സ്ത്രീകള്‍ക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങള്‍ക്ക് : 050-7253226