എസ് എം എ മദ്‌റസാ ദിനം നാളെ

Posted on: March 6, 2014 6:00 am | Last updated: March 7, 2014 at 12:33 am
SHARE

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നാളെ ‘മദ്‌റസാ ദിനം’ ആചരിക്കുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച മദ്‌റസാ മുഅല്ലിം, ഖത്വീബ്, മുദരിസ്, മുഅദ്ദിന്‍, ഇമാം, ഖാസി തുടങ്ങിയവര്‍ക്കുള്ള പെന്‍ഷന്‍, മദ്‌റസാ നിര്‍മാണത്തിന് ധനസഹായം, എംപ്ലോയ്‌മെന്റ് സര്‍വീസ്, ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന് മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍, സൊസൈറ്റി, വഖ്ഫ് ബോര്‍ഡ് തുടങ്ങിയ രജിസ്‌ട്രേഷനുകളുടെ ഗൈഡന്‍സ്, മാതൃകാ മഹല്ല്, മദ്‌റസകള്‍ക്ക് അവാര്‍ഡ്, തര്‍ക്കപരിഹാര സെല്‍, സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ, പുസ്തക പ്രസാധനം, സമഗ്ര മഹല്ല് സോഫ്റ്റ്‌വെയര്‍ കം വെബ്‌പോര്‍ട്ടല്‍ തുടങ്ങിയ ധാരാളം സേവനങ്ങളുടെ നടത്തിപ്പിനാണ് മദ്‌റസാ ദിനം ആചരിക്കുന്നത്.
ജുമുഅക്കു ശേഷം പള്ളികളില്‍ പ്രത്യേകം ഉദ്‌ബോധനം നടത്തി സംഭാവന സ്വരൂപിക്കേണ്ടതാണ്. പള്ളിയില്ലാത്തിടങ്ങളില്‍ മദ്‌റസ, അങ്ങാടി കേന്ദ്രീകരിച്ച് ബക്കറ്റ് പിരിവ് നടത്തിയും ഗൃഹസന്ദര്‍ശനം നടത്തിയും സംഭാവന സ്വീകരിക്കണം. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെ നടക്കുന്ന മേഖലാ സമ്മേളനങ്ങളില്‍ വെച്ച് സംസ്ഥാന നേതാക്കള്‍ ഫണ്ട് ഏറ്റുവാങ്ങുന്നതാണ്.