ഐ എ എം ഇ അവാര്‍ഡ് ദാനം മാര്‍ച്ച് എട്ടിന്

Posted on: March 6, 2014 6:00 am | Last updated: March 6, 2014 at 1:15 pm
SHARE

കോഴിക്കോട്: ഐ എ എം ഇ സംഘടിപ്പിച്ച ഇന്റര്‍ നാഷനല്‍ സ്‌കൊളാസ്റ്റിക് ടാലന്റ് ടെസ്റ്റ് ( ഐ എസ് ടി ടി)ലെ സംസ്ഥാന തല വിജയികളെ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കാലിക്കറ്റ് ടവറില്‍ അഭിനന്ദിക്കും. സ്‌കൂള്‍ മാഗസിന്‍ മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ച സ്‌കൂളുകള്‍ക്കുള്ള പ്രത്യേക അവാര്‍ഡുകളും ചടങ്ങില്‍ നല്‍കും.
ഐ എസ് ടി ടിയില്‍ സംസ്ഥാന സ്വര്‍ണ മെഡല്‍ ജേതാക്കളായവര്‍: എല്‍ കെ ജി: മുഹമ്മദ് -സഅദിയ്യ നഴ്‌സറി സ്‌കൂള്‍, ദേളി കാസര്‍കോട്. യു കെ ജി: മുഹമ്മദ് സാലിം- സ്വലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പടിഞ്ഞാറങ്ങാടി, പാലക്കാട്. ഒന്നാം തരം: നാസിം ഫയാസ്- മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍, മേല്‍മുറി മലപ്പുറം. രണ്ടാം തരം: സുഫിക്കര്‍ പി എസ്- മഹമൂദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പെരിഞ്ഞനം, തൃശൂര്‍. മൂന്നാം തരം: ഫാത്വിമത്ത് മുഹറ- അല്‍മഖര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പെരിങ്ങത്തൂര്‍, കണ്ണൂര്‍. നാലാം തരം: മുഹമ്മദ് ഷഫാദ് , സിറാജുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പെരിങ്ങത്തൂര്‍, കണ്ണൂര്‍. അഞ്ചാം തരം: നബീല്‍ അന്‍വര്‍ എം – എം ഡി ഐ പബ്ലിക് ഇംഗ്ലീഷ് സ്‌കൂള്‍ കരുളായ് മലപ്പുറം. ആറാം തരം: മിഷാല്‍ മുഹമ്മദ് എ- ക്രസന്റ് പബ്ലിക് സ്‌കൂള്‍ ചാലിയം, കോഴിക്കോട്. ഏഴാം തരം: ഹിബ വി- ഖദീജ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പിപിനിപ്പാറ, മലപ്പുറം. എട്ടാം തരം: സജദ് പി- അല്‍ഫലാഹി ഇംഗ്ലീഷ് സ്‌കൂള്‍ കാരക്കുന്ന്, മലപ്പുറം. ഒമ്പതാം തരം: ആശിറ ഫാത്വിമ എസ്- മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാരന്തൂര്‍. പത്താം തരം: ഫഹീമ ഷാദ് എം- മര്‍കസ് പബ്ലിക് സ്‌കൂള്‍ എ ആര്‍ നഗര്‍ , മലപ്പുറം. പ്ലസ് വണ്‍: അബൂത്വാഹിര്‍- മര്‍കസ് ഗാഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് പൂനൂര്‍ കോഴിക്കോട്. പ്ലസ് ടു, അലന്‍ ഹുസൈന്‍- അല്‍ബാബ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാട്ടൂര്‍ തൃശൂര്‍.