ഇന്നസെന്റ് ചാലക്കുടിയില്‍ സി പി എം സ്ഥാനാര്‍ത്ഥി

Posted on: March 5, 2014 9:45 pm | Last updated: March 6, 2014 at 1:14 pm
SHARE

innocent actor

തൃശൂര്‍: നടനും ‘അമ്മ’ പ്രസിഡന്റുമായ ഇന്നസെന്റ് ചാലക്കുടിയില്‍ ഇടതുമുന്നണിക്കുവേണ്ടി മത്സരിച്ചേക്കും. ഇക്കാര്യം സംബന്ധിച്ച് ഇന്നസെന്റുമായി നേതാക്കള്‍ സംസാരിച്ചു. താന്‍ മത്സരിക്കാന്‍ തയ്യാണെന്ന് ഇന്നസെന്റ് അറിയിച്ചു. പൊതുസമ്മതനെ ചാലക്കുടിയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് ഇന്നസെന്റിനെ മത്സരിപ്പിക്കാന്‍ സി പി എമ്മിന്റെ തീരുമാനം.

കോട്ടയത്ത് പി കെ ഹരികുമാറായിരിക്കും സി പി എം സ്ഥാനാര്‍ത്ഥി. നേരത്തെ നടന്‍ മമ്മൂട്ടി ഇവിടെ മത്സരിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ മമ്മൂട്ടി തന്നെ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.