ഏഷ്യാകപ്പില്‍ ഇന്ത്യക്ക് ആശ്വാസജയം

Posted on: March 5, 2014 8:43 pm | Last updated: March 6, 2014 at 1:14 pm
SHARE
dhawana nd rahane
അജിന്‍ക്യ രഹാനെയും ശിഖര്‍ ധവാനും

മിര്‍പൂര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് ഇതിനകം പുറത്തായ ഇന്ത്യക്ക് അഅഫ്ഗാനിസ്ഥാനെതിരെ ആശ്വാസ ജയം. 108 പന്തുകള്‍ ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനോട് ഒരു വിക്കറ്റിന് തോറ്റ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു.

159 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ സ്‌കോര്‍ ചെയ്തത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. ഇന്ത്യക്കുവേണ്ടി രഹാനെയും (56) ശിഖര്‍ ധവാനും (60) അര്‍ധസെഞ്ച്വറി നേടി. അഫ്ഗാന്റെ മുഹമ്മദ് നബി, മിര്‍വയിസ് അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

അഫ്ഗാന് വേണ്ടി ഷെന്‍വാരി അര്‍ധസെഞ്ച്വറി നേടി. ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജഡേജ നാലു വിക്കറ്റ് വീഴ്ത്തി. അശ്വിന്‍ മൂന്നും ഷമി രണ്ടും അമിത് മിശ്ര ഒരു വിക്കറ്റും നേടി.