ഷീലാ ദീക്ഷിതിനെ ഗവര്‍ണറാക്കിയതിനെതിരെ രാഷ്ട്രപതിക്ക് നിവേദനം

Posted on: March 5, 2014 8:34 pm | Last updated: March 5, 2014 at 9:55 pm
SHARE

brp bhaskar 1

കൊച്ചി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ കേരളാ ഗവര്‍ണറായി നിയമിച്ചതിനെതിരെ രാഷ്ട്രപതിക്ക് നിവേദനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കറാണ് പരാതി തയ്യാറാക്കിയത്. തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പുനരധിവാസ കേന്ദ്രമായി രാജ്ഭവനെ മാറ്റരുതെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്. ചെയ്ഞ്ച്.ഒആര്‍ജി എന്ന വെബ്‌സൈറ്റിലൂടെയാണ് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. നിവേദനം സമര്‍പ്പിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ് സൈറ്റാണിത്.

ഷീലാ ദീക്ഷിതിനെ കേരളത്തിലേക്ക് അയക്കരുത്. രാജ്ഭവന്‍ ഒഴിച്ചിടുന്നതിന് പകരം തമിഴ്‌നാട് ഗവര്‍ണര്‍ക്ക് കേരളത്തിന്റെ അധിക ചുമതല നല്‍കണമെന്നുമാണ് നിവേദനത്തിലെ പ്രധാന ആവശ്യം.