അരവിന്ദ് കെജ്‌രിവാളിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു

Posted on: March 5, 2014 3:50 pm | Last updated: March 5, 2014 at 4:03 pm
SHARE

kejriwalഅഹ്മദാബാദ്: തെരെഞ്ഞെടുപ്പ് പര്യടനത്തിനായി ഗുജറാത്തിലെത്തിയ എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. വടക്കന്‍ ഗുജറാത്തില്‍ അനുമതിയില്ലാതെ റോഡ്‌ഷോ നടത്തിയതിനാണ് കെജ്‌രിവാളിനെ കസ്റ്റഡിയിലെടുത്തത്.

നാലുദിവസത്തെ പ്രചരണത്തിനായാണ് കെജ്‌രിവാള്‍ ഗുജറാത്തിലെത്തിയത്. മനീഷ് സിസോദിയ ഉള്‍പ്പടെയുള്ളവര്‍ കെജ്‌രിവാളിനൊപ്പമുണ്ട്. ഗുജറാത്തിനു പുറത്ത് എവിടെ മോഡി മത്സരിച്ചാലും താന്‍ എതിര്‍ഭാഗത്തുണ്ടാവുമെന്ന് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.