നാല് സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ച് സി പി എം; വിജയരാഘവന്‍ കോഴിക്കോട്ട്‌

Posted on: March 5, 2014 3:43 pm | Last updated: March 5, 2014 at 7:18 pm
SHARE
cpim
പി കരുണാകരന്‍, എം ബി രാജേഷ്, പി കെ ബിജു

തിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള സി പി ഐ എമ്മിന്റെ ആറ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പി ബി അംഗം എം എ ബേബി കൊല്ലത്തും കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി കണ്ണൂരിലും മത്സരിക്കും. കോഴിക്കോട്ട് എ വിജയരാഘവന്‍ സി പി എം സ്ഥാനാര്‍ത്ഥിയാവും. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ സിറ്റിംഗ് എം പിമാര്‍ തന്നെ മത്സരിക്കാനും പാര്‍ട്ടി തീരുമാനിച്ചു. ഇതുപ്രകാരം കാസര്‍കോട് പി കരുണാകരന്‍, പാലക്കാട് എം ബി രാജേഷ്, ആലത്തൂരില്‍ പി കെ ബിജു, ആറ്റിങ്ങലില്‍ എ സമ്പത്ത് എന്നിവര്‍ മത്സരിക്കും. സി പി എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു ആലപ്പുഴയില്‍ മത്സരിക്കും. വടകരയില്‍ യുവനേതാവ് എ എന്‍ ശംസീര്‍ ജനവിധി തേടും. പി ബി അംഗങ്ങളില്‍ ബേബി മാത്രമാണ് മത്സരിക്കുന്നത്.