Connect with us

Kerala

തല്‍ക്കാലം രാജിയില്ല; അന്തിമ തീരുമാനം നാളെയെന്ന് പി സി ജോര്‍ജ്ജ്

Published

|

Last Updated

തിരുവനന്തപുരം: കസ്തൂരിരംഗന്‍ വിഷയത്തില്‍ തല്‍ക്കാലം രാജിയില്ലെന്നും നാളെ നടക്കുന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. രാജി സന്നദ്ധത അറിയിച്ച് അദ്ദേഹം പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിക്ക് കത്ത് നല്‍കിയിരുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് നവംബര്‍ 13ന് പുറത്തിറക്കിയ ഓഫീസ് മെമ്മോറണ്ടം പിന്‍വലിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജോര്‍ജ്ജ് രാജിസന്നദ്ധത അറിയിച്ചത്.

Latest