Connect with us

Ongoing News

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒന്‍പത് ഘട്ടങ്ങളിലായി; കേരളത്തില്‍ ഏപ്രില്‍ 10ന്

Published

|

Last Updated

 

ന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ഏഴ് മുതല്‍ മെയ് 12 വരെ ഒന്‍പത് ഘട്ടങ്ങളിലായി നടക്കും. കേരളത്തില്‍ ഏപ്രില്‍ 10ന് വ്യാഴാഴ്ച്ച ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്താണ് വോട്ടെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചത്.

ഏപ്രില്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. ഏപ്രില്‍ 9ന് രണ്ടാം ഘട്ടവും ഏപ്രില്‍ 10ന് മൂന്നാം ഘട്ടവും ഏപ്രില്‍ 12ന് നാലാം ഘട്ടവും നടക്കും.ഏപ്രില്‍ 17നാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്. ഏപ്രില്‍ 14ന് ആറാം ഘട്ടവും ഏപ്രില്‍ 30ന് ഏഴാം ഘട്ടവും, മെയ് 7ന് എട്ടാം ഘട്ടവും മെയ് 12ന് ഒമ്പതാം ഘട്ട വോട്ടെടുപ്പും നടക്കും. ഇന്ന് മുതല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

ബീഹാറിലും ഉത്തര്‍പ്രദേശിലും ആറ് ഘട്ടങ്ങളിലായും ജമ്മു കശ്മീരിലും ബംഗാളിലും അഞ്ച് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ് നടക്കുക. ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലും മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്.

വിവിധ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തിയതി അരുണാചല്‍പ്രദേശ്- ഏപ്രില്‍ 9, അസം- ഏപ്രില്‍ 7.12,24 ബീഹാര്‍-ഏപ്രില്‍ 10,17,24,20, മെയ് 7,12 ഛത്തീസ്ഗഡ്- ഏപ്രില്‍ 20,7 ഗോവ- ഏപ്രില്‍ 17 ഹരിയാന-ഏപ്രില്‍ 10 ജമ്മു കശ്മീര്‍- ഏപ്രില്‍ 10,17,24,30, മെയ് 7 ഝാര്‍ഖണ്ഡ് – ഏപ്രില്‍ 7,1,24 കര്‍ണാടക -ഏപ്രില്‍ 17 കേരള -ഏപ്രില്‍ 10 മധ്യപ്രദേശ് – ഏപ്രില്‍ 10,17,24 മഹാരാഷ്ട്ര- ഏപ്രില്‍ 10,17,24 മണിപ്പൂര്‍ – ഏപ്രില്‍ 9,17 മേഘാലയ- ഏപ്രില്‍ 9 മിസോറം- ഏപ്രില്‍ 9 നാഗാലാന്‍ഡ് -ഏപ്രില്‍ 9 ഒഡീഷ- ഏപ്രില്‍ 10,17 പഞ്ചാബ് – ഏപ്രില്‍ 30 സിക്കിം – ഏപ്രില്‍ 12 തമിഴ്‌നാട്- ഏപ്രില്‍ 24 ഉത്തര്‍പ്രദേശ്- ഏപ്രില്‍ 10,17,24,30, മെയ് 7,10 ഉത്തരാഖണ്ഡ്- മെയ് 7 പശ്ചിമ ബംഗാള്‍ -ഏപ്രില്‍ 17,24,30, മെയ് 7,10 ഛത്തീസ്ഗഡ്- ഏപ്രില്‍ 10 ലക്ഷദ്വീപ് – ഏപ്രില്‍ 10 ഡല്‍ഹി- ഏപ്രില്‍ 10

കേരളത്തില്‍ മാര്‍ച്ച് 15നാണ് തിരിഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയ്യത് മാര്‍ച്ച് 22നാണ്. മാര്‍ച്ച് 24ന് പത്രികകളുടെ സൂക്ഷമ പരിശോധന നടക്കും. മാര്‍ച്ച് 16 ആണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയ്യതി.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മാര്‍ച്ച് ഒന്‍പതിന് ഞായറാഴ്ച്ച ഒരു അവസരം കൂടി ലഭിക്കും. രാജ്യത്താകെ 81.4 കോടി വോട്ടര്‍മാരാണ് ഉള്ളത്. 2009നേക്കാള്‍ 10 കോടി വോട്ടര്‍മാര്‍ ഇത്തവണ അധികമുണ്ട്. 9.3 പോളിംഗ് സ്‌റ്റേഷനുകളാണ് ആകെയുള്ളത്. വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച സ്ലിപ് വീടുകളിലെത്തി വിതരണം ചെയ്യുമെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ പറഞ്ഞു.