Connect with us

Kerala

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: യു ഡി എഫില്‍ പ്രതിസന്ധി തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാനപനമില്ലാതെ ഓഫീസ് മെമ്മോറണ്ടം മാത്രം പുറത്തിറക്കാനുള്ള കേന്ദ്ര തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാവുന്നു. പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിസഭാ യോഗം ചേരുകയാണ്. മന്ത്രി പി ജെ ജോസഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലും പി ജെ ജോസഫ് പങ്കെടുത്തിരുന്നില്ല.

അതിനിടെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കരട് വിജ്ഞാപനം വരെ കാത്തിരിക്കണമെന്നാണ് കെ എം മാണിയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ഇന്നലെ പുറത്തിറക്കിയ ഓഫീസ് മെമ്മോറണ്ടം കബളിപ്പിക്കലാണെന്നാണ് പി ജെ ജോസഫിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. പി സി ജോര്‍ജ്ജ് രാജിവെക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് നാളത്തേക്ക് മാറ്റി. അതിനിടെ പി ജെ ജോസഫിനെ അനുകൂലിക്കുന്നവര്‍ ആന്റണി രാജുവിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അത് പാര്‍ട്ടി യോഗത്തിന് ശേഷം പറയുമെന്നും മന്ത്രി കെ എം മാണി പറഞ്ഞു.

 

Latest