തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

Posted on: March 5, 2014 8:47 am | Last updated: March 6, 2014 at 5:07 am
SHARE

gold coinതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മസ്‌ക്കറ്റ് – തിരുവനന്തപുരം വിമാനത്തില്‍ നിന്നാണ് ഏഴു കിലോയോളം വരുന്ന സ്വര്‍ണം പിടിച്ചെടുത്തത്. 2.1 കോടി രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

വിമാനത്തിനുള്ളിലെ രണ്ടു ടോയ്‌ലറ്റുകള്‍ക്കുള്ളിലെ വെയ്‌സ്റ്റ് ബിന്നിനു പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വലതു വശത്തുള്ള ബിന്നില്‍ നിന്നും നാലും ഇടതു വശത്തുനിന്നും മൂന്നു സ്വര്‍ണക്കട്ടികളാണ് കണ്ടെത്തിയത്.

പുലര്‍ച്ചെ നാലു മണിക്കെത്തേണ്ട വിമാനം 3.39 നു തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്വര്‍ണം കണ്ടെടുത്തത്. നേരത്തെ ലഭിച്ച വിവരമനുസരിച്ച് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് തിരച്ചില്‍ നടത്തിയത്.