ലോക്‌സഭാ തിരഞ്ഞെടുപ്പ്: സഹ വരണാധികാരികളായി

Posted on: March 5, 2014 1:27 am | Last updated: March 5, 2014 at 1:27 am
SHARE

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ജില്ലയിലെ 13 അസംബ്ലി നിയോജക മണ്ഡലങ്ങളിലേക്ക് സഹ വരണാധികാരികളെ നിയമിച്ചതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ കലക്ടര്‍ സി എ ലത പറഞ്ഞു. നിയമസഭ മണ്ഡലം, സഹവരണാധികാരി, തസ്തിക ക്രമത്തില്‍: വടകര- സി മോഹനന്‍, ഡെപ്യൂട്ടി കലക്ടര്‍ (ദേശീയ പാത സ്ഥലമെടുപ്പ്), കുറ്റ്യാടി- എം ലക്ഷ്മീദേവി, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, നാദാപുരം- കെ നാരായണന്‍, ജോയിന്റ് രജിസ്ട്രാര്‍ സഹ0കരണം (ജനറല്‍), കൊയിലാണ്ടി- എന്‍ എന്‍ ജമുന, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍), പേരാമ്പ്ര- പി ആര്‍ ശങ്കര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍), ബാലുശ്ശേരി- പി എന്‍ പുഷ്‌ക്കല, ഡെപ്യൂട്ടി കലക്ടര്‍ (വിജിലന്‍സ്), എലത്തൂര്‍- ബി അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍), കോഴിക്കോട് നോര്‍ത്ത്- ഹിമാന്‍ഷുകുമാര്‍ റായ്, സബ് കലക്ടര്‍, കോഴിക്കോട് സൗത്ത്- ടി കെ സിയാവുദ്ദീന്‍, വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ (ഇന്റലിജന്‍സ്), ബേപ്പൂര്‍- എം ഭാസ്‌കരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കുന്ദമംഗലം- കെ പി ജോസഫ്, അസി ഡവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍), കൊടുവള്ളി- വി പി ശറഫുദ്ദീന്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, തിരുവമ്പാടി- കെ ശ്രീലത, ജില്ലാ സപ്ലൈ ഓഫീസര്‍.
ജില്ലയിലേയും മലപ്പുറത്തേയും സഹ വരണാധികാരികളെ പങ്കെടുപ്പിച്ച് ഇലക്ഷന്‍ ക്രമീകരണങ്ങളെ സംബന്ധിച്ച് ഇന്ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ചീഫ് ഇലക്ടറല്‍ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.