അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്തു; ദേശീയ നഗരാരോഗ്യ പദ്ധതിക്ക് തുടക്കം

Posted on: March 4, 2014 10:17 pm | Last updated: March 4, 2014 at 10:17 pm
SHARE

കല്‍പ്പറ്റ: ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം വിജയപ്രദമായതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ നഗരാരോഗ്യ പദ്ധതി ആരംഭിച്ചതെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി കെ.വി. തോമസ്. എന്‍.യൂ.എച്ച്.എം.ന്റെ കീഴില്‍ മുണ്ടേരിയില്‍ ആരംഭിച്ച അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അഞ്ച് കോര്‍പ്പറേഷനുകളിലും 10 നഗരസഭകളിലും നടപ്പാക്കുന്ന പദ്ധതി 33.6 ലക്ഷം ജനങ്ങള്‍ക്ക് സഹായകമാകും. മാര്‍ച്ച് മുതല്‍ മെയ് വരെ നഗരാരോഗ്യ പദ്ധതികള്‍ക്കായി 18.3 കോടി രൂപ വകയിരുത്തിയതായി അദ്ദേഹം പറഞ്ഞു. പാലക്കാട്, വയനാട് ജില്ലകളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കായി കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ പി.പി. ആലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.പി. ഹമീദ് സ്വാഗതം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നീതാ വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുസമ്മേളനം എം.ഐ. ഷാനവാസ് എം.പി. നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് മുഖ്യപ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍, നഗരസഭാ ഉപാദ്ധ്യക്ഷ കെ.കെ. വത്സല, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ഐസക്.ടി.ജെ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി.പി. ശോശാമ്മ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ കേയംതൊടി, കൗണ്‍സിലര്‍മാരായ പി.കെ. അബു, കെ. പ്രകാശന്‍, ഡോ. ബിജോയ്, ഡോ. അജയന്‍, ഡോ. ആമിന തുടങ്ങിയവര്‍ സംസാരിച്ചു.