അബുദാബിയില്‍ ഗതാഗത സുരക്ഷ കര്‍ശനമാക്കുന്നു

Posted on: March 4, 2014 9:04 pm | Last updated: March 4, 2014 at 9:04 pm
SHARE

അബൂദാബി: അബൂദാബി അല്‍ ഐന്‍ പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങളില്‍ ഗതാഗത സുരക്ഷ കര്‍ശനമാക്കുമെന്ന് ഗതാഗത വിഭാഗം അറിയിച്ചു. പുതിയ റഡാര്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പിഴ ഒടുക്കല്‍ വ്യാപകമാക്കും. അബൂദാബി, അല്‍ഐന്‍, പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിടങ്ങളിലായി 150 ക്യാമറകളാണ് പുതുതായി സ്ഥാപിച്ചത്. ചുവപ്പുസിഗ്‌നല്‍ മറികടന്നാല്‍ 800 ദിര്‍ഹം പിഴയും എട്ട് ബ്ലാക്ക് പോയിന്റുകളും ചുമത്തും. വാഹനം കണ്ടുകെട്ടും.
ജനുവരിയില്‍ അബൂദാബിയില്‍ 3,167 ഗതാഗതനിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എമിറേറ്റിലെ വിവിധ റഡാറുകളില്‍ കുടുങ്ങിയവ അടക്കമുള്ള കണക്കാണിത്. ഇപ്പോള്‍ സിഗ്‌നലുകള്‍ക്ക് മുന്നിലുള്ള നിരീക്ഷണ ക്യാമറകള്‍ ഫഌഷുകള്‍ മിന്നാതെയും അമിതവേഗക്കാരെ പിടികൂടുന്നുണ്ട്. ഇതുമൂലം പല വാഹനയുടമകളും പിഴയെക്കുറിച്ചറിയുന്നത് ട്രാഫിക്കില്‍ നിന്ന് എസ് എം എസ് സന്ദേശം എത്തുമ്പോള്‍ മാത്രമാണ്. നിയമം ലംഘിക്കുന്ന കാല്‍നട യാത്രക്കാരും അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങളുമൊക്കെ ഇത്തരം ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കുമെന്ന് അബുദാബി പോലീസ് ഗതാഗത വിഭാഗം ഡയറക്ടര്‍ കേണല്‍ ഖലീഫ മുഹമ്മദ് ആല്‍ ഖലീലി പറഞ്ഞു.