ആറന്‍മുള: കെ പി സി സി-സര്‍ക്കാര്‍ ഏകോപന യോഗത്തില്‍ തര്‍ക്കം

Posted on: March 4, 2014 8:15 pm | Last updated: March 4, 2014 at 8:21 pm
SHARE

aranmula...

തിരുവനന്തപുരം: ആറന്‍മുള വിമാനത്താവളത്തെച്ചൊല്ലി കെ പി സി സി- സര്‍ക്കാര്‍ ഏകോപന സമിതിയില്‍ തര്‍ക്കം. വി ഡി സതീശനാണ് അതൃപ്തി അറിയിച്ചത്. സര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലാണെന്ന് സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാറും കെ പി സി സിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.

ആറന്‍മുള വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. രമേശ് ചെന്നിത്തല ഇതിനെ പിന്താങ്ങി. എന്നാല്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി വി ഡി സതീശന്‍ നിലപാട് സ്വീകരിച്ചു. സതീശനെ പിന്തുണച്ച് കെ മുരളീധരനും രംഗത്തുവന്നതോടെ യോഗത്തില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാവുകയായിരുന്നു.

ഇ എഫ് എല്‍ നിയമഭേഗഗതിയില്‍ ഉപസമിതിയെ നിയമിക്കാന്‍ യോഗത്തില്‍ തീരമാനിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയില്‍ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, വി ഡി സതീശന്‍, എം എം ഹസന്‍ എന്നിവര്‍ അംഗങ്ങളാണ്. കെ പി സി സി നിര്‍വാഹക സമിതിയും ജനറല്‍ ബോഡിയും ഈ മാസം 22ന് ചേരാനും യോഗത്തില്‍ തീരുമാനമായി.