കേരളാ ട്രാവല്‍ മാര്‍ട്ട് സെപ്തംബര്‍ 18ന് ആരംഭിക്കും

Posted on: March 4, 2014 6:12 pm | Last updated: March 4, 2014 at 6:22 pm
SHARE

kerala travel martകൊച്ചി: ഈ വര്‍ഷത്തെ കേരളാ ട്രാവല്‍ മാര്‍ട്ട് സെപ്തംബര്‍ 18 മുതല്‍ 20 വരെ വെല്ലിംഗ്ടണ്‍ ഐലന്റിലെ സാമുദ്രികാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ട്രാവല്‍ മാര്‍ട്ടിന്റെ എട്ടാമത്തെ എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കേരളാ ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും ചേര്‍ന്നാണ് മാര്‍ട്ട് സംഘടിപ്പിക്കുന്നത്.

ജപ്പാന്‍, ആസ്‌ത്രേലിയ, ബ്രസീല്‍, ചിലി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വെ, ആസ്ത്രിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും.