വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി

Posted on: March 4, 2014 12:43 pm | Last updated: March 4, 2014 at 12:43 pm
SHARE

CHILD RAPE NEWകൊളത്തൂര്‍: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ബസില്‍ പീഡിപ്പിക്കുന്നത് ശീലമാക്കിയ ബസ് ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. ചെറുകുളമ്പ് എല്‍ പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനെയെയാണ് ഒറ്റപ്പാലം സ്വദേശിയായ ബസ് ക്ലീനര്‍ റിയാസ്(26) പീഡിപ്പിച്ചുവെന്ന കേസില്‍ നാട്ടുകാര്‍ പിടികൂടിയത്. ബസില്‍ കുട്ടിയെ തൊട്ടും തലോടിയും ഇയാളുടെ പീഡനം സഹിക്കാതായതോടെ കുട്ടി വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നുവത്രെ. എന്നാല്‍ അവരത് ഗൗരവത്തിലെടുത്തില്ല. വീണ്ടും തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. പ്രതിയെ കയ്യോടെ പിടികൂടി പോലീസിലേല്പിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തിച്ചു. വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴിയെടുത്തു. സി ഐ ജലീല്‍ തോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്.