ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി

Posted on: March 4, 2014 12:15 pm | Last updated: March 5, 2014 at 1:28 am
SHARE

manojkumarലൗസാന്നെ: ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന്റെ അംഗീകാരം രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്‍ റദ്ദാക്കി. രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ഭാരവാഹികളെ തെരഞ്ഞെടുക്കാത്ത പശ്ചാത്തലത്തിലാണ് അംഗീകാരം റദ്ദാക്കിയത്. അംഗീകാരം റദ്ദാക്കിയതോടെ രാജ്യാന്തര അസോസിയേഷന്റെ കീഴില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് രാജ്യപതാകയുടെ കീഴില്‍ മത്സരിക്കാനാകില്ല. അംഗീകാരം റദ്ദാക്കുന്നതില്‍ ഖേദമുണ്ടെന്നും എന്നാല്‍ നടപടിയെടുക്കാതിരിക്കാന്‍ ആകില്ലെന്നും രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.