കൊച്ചി മെട്രോ വൈകും: ഇ ശ്രീധരന്‍

Posted on: March 4, 2014 10:09 am | Last updated: March 5, 2014 at 1:28 am
SHARE

sreedharanകൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണം പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയാക്കാനാകില്ലെന്ന് ഇ ശ്രീധരന്‍. സ്ഥലം ഏറ്റെടുക്കല്‍ തടസ്സമായി നില്‍ക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തൊഴില്‍ സമരം അടക്കം പല പ്രശ്‌നങ്ങളും മൂലം പലപ്പോഴും ദിവസങ്ങളോളം കൊച്ചി മെട്രോയുടെ നിര്‍മ്മാണം മുടങ്ങിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പിന്തുണമൂലമാണ് പ്രശ്‌നങ്ങള്‍ തീര്‍ത്ത് വീണ്ടും പണി തുടങ്ങാന്‍ സാധിക്കുന്നത്. ഡി.എം.ആര്‍.സിയും കെ.എം.ആര്‍.എല്ലും തമ്മിലുള്ള തര്‍ക്കങ്ങള്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തെ ബാധിക്കില്ല.

മെട്രോയുടെ കോച്ചുകളുടെ നിര്‍മാണ കരാര്‍ റീ ടെണ്ടര്‍ ചെയ്തതും പദ്ധതിക്ക് തടസമാവുന്നുണ്ട്. കേരളത്തിലെ സാഹചര്യങ്ങളില്‍ അതിവേഗ റെയില്‍പാതയാണ് ആവശ്യം. എന്നാല്‍ അതിവേഗ റെയില്‍പാതയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കാര്യമായ ശ്രദ്ധ കാണിക്കുന്നില്ലെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.