ജില്ലയില്‍ 108 റോഡ് പ്രവൃത്തികള്‍ക്ക് ഭരണാനുമതി

Posted on: March 4, 2014 9:03 am | Last updated: March 4, 2014 at 9:03 am
SHARE

കണ്ണൂര്‍: ജില്ലയില്‍ 2013-14 ലെ വെളളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 108 പ്രവൃത്തികള്‍ക്കായി 497 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. കാലവര്‍ഷക്കെടുതിമൂലം ഗതാഗത യോഗ്യമല്ലാതായിതീര്‍ന്ന റോഡുകളുടെയും നാശമുണ്ടായ കെട്ടിടങ്ങളുടെയും അടിയന്തിര പുനരുദ്ധാരണത്തിനായി പ്രതേ്യക കേസായി പരിഗണിച്ചാണ് ഭരണാനുമതി.
ആലക്കോട് പഞ്ചായത്തിലെ അരങ്ങം ലയേണ്‍സ് ക്ലബ് – ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡ്, ആനത്താംവളപ്പ്-വെളളരിക്കുണ്ട്-ചെറുപാറ റോഡ്, നൂലിട്ടാമല-കരാമരംതട്ടം റോഡ്, പൊയില്‍-മൂലോത്തുകുന്ന് റോഡ്, ഉദയഗിരി പഞ്ചായത്തിലെ കാഞ്ഞിരക്കയം-നറുക്കുംകര കോളനി റോഡ്, പുതുശ്ശേരി-പരപ്പ റോഡ്, ശാന്തിപുരം-ആലുംമൂട്ടില്‍ പടി റോഡ്, മൂന്നാംതോട്-അരിവിളഞ്ഞപൊയില്‍ റോഡ്, ഉളിക്കല്‍ പഞ്ചായത്തിലെ എരുതു കടവ്-ഉപ്പോണിത്തട്ട് റോഡ്, നടുവില്‍ പഞ്ചായത്തിലെ കണിയഞ്ചാല്‍-ചീത്തപ്പാറ റോഡ്, കാലടിവയല്‍-നടുവില്‍ ഭഗവതി ക്ഷേത്രം റോഡ്, പയ്യാവൂര്‍ പഞ്ചായത്തിലെ പൈസക്കരി-ശരണക്കുഴി-പെയിറ്റടിത്തട്ട്-മൂത്താറിക്കുളം റോഡ്, ഇരിക്കൂര്‍ പഞ്ചായത്തിലെ എടക്കോത്തു വയല്‍-നെടുവളളൂര്‍ റോഡ്, ഓര്‍ക്കയം പാലത്തിന്റെ അപ്രോച്ച് റോഡ്, ചപ്പാരപ്പടവ് പഞ്ചായത്തിലെ മോറാഴ അഞ്ചാം പീടിക റോഡ്, മുണ്ടച്ചാല്‍-ത്രിവേണിമുക്ക്-തടിക്കടവ് റോഡ്, പാക്കാത്തിക്കാട്- ചെക്ക്ഡാം റോഡ്, ചാണോക്കുണ്ട്-കരിവേടംകുണ്ട്, വായാട്ട്പറമ്പ് കവല, പെരുമ്പട്-നായിക്കുന്ന്-അടുക്കം, ചെമ്പിലോട് പഞ്ചായത്തിലെ ഇരിവേരി കനാല്‍-കുളത്തും ചാല്‍ റോഡ്, കോവില്‍ നാല്‍പാംകുഴി-വങ്കണ റോഡ് എന്നിവയ്ക്കാണ് ഭരണാനുമതിയായത്.