Connect with us

Kannur

കാപ്പുംകടവില്‍ നിന്ന് 50 ടണ്‍ മണല്‍ പിടികൂടി

Published

|

Last Updated

ഇരിട്ടി: പോലീസും റവന്യൂ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അയ്യപ്പന്‍കാവ് കാപ്പുംകടവില്‍ നിന്നും 50 ടണ്‍ മണല്‍ പിടികൂടി. പുഴയരികില്‍ അരിച്ചുകൂട്ടിയ മണലാണ് പിടികൂടിയത്.
അയ്യപ്പന്‍ കാവ്, പാലപ്പുഴ ഭാഗങ്ങളില്‍ വ്യാപകമായി മണല്‍ക്കൊള്ള നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി തഹസില്‍ദാര്‍ കെ ആര്‍ രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പുഴയിലേക്ക് റോഡ് സ്ഥാപിച്ച് ചാക്കില്‍ മണല്‍ നിറച്ച് വാഹനത്തില്‍ കയറ്റിയാണ് കടത്തുന്നത്. നേരത്തെ ഈ പ്രദേശങ്ങളില്‍ നിന്നും പോലീസും ഇ മണല്‍ എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആയിരത്തിലധികം ടണ്‍ മണല്‍ പിടികൂടിയിരുന്നു. മണല്‍കൊള്ളക്കെതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതും പതിവായിട്ടുണ്ട്. ഇന്നലെ നടന്ന പരിശോധനക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി കെ സുരേഷ്ബാബു, മുഴക്കുന്ന് വില്ലേജ് ഓഫീസര്‍ ടി കെ സുധീപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.