Connect with us

Gulf

ബേങ്ക് ദോഫാറിന് കൂടുതല്‍ ഇസ്‌ലാമിക് ശാഖകള്‍

Published

|

Last Updated

മസ്‌കത്ത്: ബേങ്ക് ദോഫാറിന്റെ ഇസ്‌ലാമിക് ബേങ്കിംഗ വിഭാഗമായ മൈസറ ഇസ്‌ലാമിക് ബേങ്കിംഗ് സര്‍വീസിന് ഈ വര്‍ഷം രാജ്യവ്യാപകമായി ആറു പുതിയ ശാഖകള്‍കൂടി തുറക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബേങ്കിന്റെ പ്രവര്‍ത്തനം വിപുലമ ാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖകള്‍ തുറക്കുന്നതെന്ന് ഇസ്‌ലാമിക് ബേങ്കിംഗ് ഓഫീസര്‍ സുഹൈല്‍ നിയാസി പറഞ്ഞു. കഴിഞ്ഞ വര്‍ഷം അസൈബയിലും സലാലയിലും ബേങ്കിന് ശാഖകള്‍ തുറന്നിരുന്നു. മൂന്നാമത്തെ ബ്രാഞ്ച് സൊഹാറില്‍ ഈ മാസം തുറക്കും. തുടര്‍ന്ന് ഈ വര്‍ഷം അവസാനിക്കും മുമ്പ് ശേഷിക്കുന്ന ശാഖകളും തുറക്കും. ഒമാനിലെ പ്രമുഖ ഫുട്‌ബോള്‍ താരമായ അലി അല്‍ ഹസ്ബിയെ മൈസറ ബേങ്കിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു കൊണ്ടാണ് അധികൃതര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു ഇസ്‌ലാമിക് ബേങ്ക് ബ്രാന്‍ഡ് അംബാസിഡറെ അവതരിപ്പിക്കുന്നത്.
രാജ്യത്ത് ഇസ്‌ലാമിക് ബേങ്കുകള്‍ നിലവില്‍ വന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഓഹരി വിപണിയിലും സെക്യൂരിറ്റി മാര്‍ക്കറ്റിലും ഇസ്‌ലാമിക് സാമ്പത്തിക ഉത്പന്നങ്ങള്‍ വന്നു. ഇത് ശുഭസൂചക നല്‍കുന്നു.

Latest