Connect with us

Gulf

സുല്‍ത്താന്‍ ഖാബൂസിനെക്കുറിച്ചുള്ള മലയാളം കൃതി സ്‌കൂള്‍ ലൈബ്രറികളില്‍

Published

|

Last Updated

HM Books in schools

സ്‌കൂള്‍ ലൈബ്രറിയില്‍ സുല്‍ത്താന്റെ പുസ്തകം ലഭ്യമാക്കുന്ന പദ്ധതി ടോണി ജോര്‍ജ്
അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്യുന്നു

മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിനെക്കുറിച്ച് മലയാളത്തിലും തമിഴിലും രചിക്കപ്പെട്ട പുസ്തകങ്ങള്‍ രാജ്യത്തെ ഇന്ത്യന്‍ സ്‌കൂള്‍ ലൈബ്രറികളില്‍ ലഭ്യമാക്കും. ഇന്ത്യന്‍ സ്‌കൂളുകളിലെ മലയാളം, തമിഴ് വിദ്യാര്‍ഥികള്‍ക്ക് ഒമാനെക്കുറിച്ചും സുല്‍ത്താന്‍ ഖാബൂസിനെക്കുറിച്ചും മാതൃഭാഷയില്‍ മനസ്സിലാക്കാന്‍ അവസമരൊരുക്കിയാണ് പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ലഭ്യമാക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയര്‍മാന്‍ ടോണി ജോര്‍ജ് അലക്‌സാണ്ടര്‍ക്ക് പുസ്തകത്തിന്റെ കോപ്പികള്‍ നല്‍കി സംരഭം ഉദ്ഘാടനം ചെയ്തു. മലയാളം, തമിഴ് പുസ്‌കകങ്ങളുടെ ശില്‍പികളായ കബീര്‍ യൂസുഫ്, ചിത്ര നാരായണന്‍, അല്‍ ബാജ് ബുക്‌സ് മാനേജര്‍ പി എം ശൗക്കത്തലി, ത്രീ സ്റ്റാര്‍ ബുക്‌സ് പ്രതിനിധി സാദിഖ് എന്നിവര്‍ സംബന്ധിച്ചു. “ദീര്‍ഘദര്‍ശിയായ രാജ്യശില്‍പി” എന്ന പേരിലാണ് സുല്‍ത്താന്‍ ഖാബൂസിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനായ കബീര്‍ യൂസുഫ് മലയാളത്തില്‍ പുസ്തകം തയാറാക്കിയത്. ഇതിനകം രണ്ടാം പതിപ്പിറങ്ങിയ കൃതിയാണിത്. ഇതേ പുസ്‌കത്തിന്റെ തമിഴ് മൊഴിമാറ്റമാണ് ചിത്രാ നാരായണന്‍ “തലൈവനുക്ക് ദീര്‍ഘദര്‍ശി” എന്ന തലക്കെട്ടില്‍ നടത്തിയത്.
പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് സ്വന്തം വീടുപോലെ വാസാവസരം നല്‍കിയ ഈ രാജ്യത്തെയും രാജ്യ ഭരണകര്‍ത്താവിനെയും മനസ്സിലാക്കേണ്ടതുണ്ടെന്നും അതിനു സഹായിക്കുന്ന പുസ്തകങ്ങള്‍ പുതിയ തലമുറയിലേക്കെത്തിക്കുന്ന പദ്ധതിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടോണി ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു.

Latest