കീഴടങ്ങണമെന്ന് യുെ്രെകന്‍ സൈന്യത്തോട് റഷ്യ

Posted on: March 4, 2014 8:26 am | Last updated: March 4, 2014 at 8:26 am
SHARE

Ukraineകീവ്: യുെ്രെകന്‍ സൈന്യത്തോട് റഷ്യ കീഴടങ്ങാന്‍ ആവശ്യപെട്ടതായി റിപ്പോര്‍ട്ടുകള്‍. എത്രയും പെട്ടന്ന് കീഴടങ്ങിയില്ലെങ്കില്‍ സൈനിക നടപടികള്‍ ആരംഭിക്കുമെന്നാണ് റഷ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുെ്രെകയ്‌നില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് തള്ളിയാണ് റഷ്യ യുെ്രെകനില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ് വരാതെ സൈന്യം യുെ്രെകനില്‍ നിന്നും പിന്‍മാറില്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സൈനിക നടപടിക്ക് അന്ത്യ ശാസനം നല്‍കി എന്ന വാര്‍ത്തകള്‍ റഷ്യ നിഷേധിച്ചു. ക്രിമിയയിലെ ഉെ്രെകന്‍ സൈന്യത്തോട് റഷ്യ ആയുധം വെച്ച് കീഴടങ്ങണമെന്നാവശ്യപെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റഷ്യന്‍ സൈന്യത്തിനെതിരെ സായുധ പോരാട്ടം നടത്തുമെന്ന് യുെ്രെകന്‍ ദേശീയ വാദ സംഘടനകള്‍ വ്യക്തമാക്കി.