Connect with us

Malappuram

ഐ ഒ സി തൊഴിലാളി സമരം ആറാം ദിവസത്തിലേക്ക്

Published

|

Last Updated

തേഞ്ഞിപ്പലം: മലബാറിര്‍ മേഖലയിലെ പാചകവാതക ക്ഷാമം കൂടുതല്‍ രൂക്ഷമാക്കി ചേളാരി ഐ ഒ സിയിലെ തൊഴിലാളി സമരം ആറാം ദിവസത്തിലേക്ക്. കൂലി വര്‍ധന ആവശ്യപ്പെട്ട് ഐ ഒ സിയിലെ ഹൗസ് കീപ്പിംഗ്, സിലിണ്ടര്‍ ഹാന്‍ഡ്‌ലിംഗ് തൊഴിലാളികള്‍ നടത്തിവരുന്ന സമരമാണ് ആറാം ദിവസത്തിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം തൊഴിലാളികളും പ്രതിനിധികളും പ്ലാന്റ് അധികൃതരുമായി കലക്ടര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ശമ്പളവര്‍ധന അനുവദിക്കുന്നതിന് കലക്ടര്‍ ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ ഇതു നിരാകരിച്ചു. പ്ലാന്റ് പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇതോടെ മലബാറിലെ പാചകവാതക ക്ഷാമം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. തൊഴിലാളികള്‍ ഇന്ന് വിവിധ രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി സമരസഹായ സമിതി രൂപവത്കരിച്ച് സമരം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ്. ഇന്നലെ തൊഴിലാളികള്‍ ടൗണില്‍ പ്രകടനം നടത്തി. പി പ്രിന്‍സ്‌കുമാര്‍, ടി പി നന്ദന്‍, ശ്രീധരന്‍, കെ ഗോവിന്ദന്‍ കുട്ടി, കെ വി രാജീവ് നേതൃത്വം നല്‍കി.