Connect with us

International

യാത്‌സെന്‍യുക് പറഞ്ഞു. സൈനിക ഇടപെടല്‍ തുടരും: റഷ്യ

Published

|

Last Updated

ജനീവയില്‍ പത്രസമ്മേളനത്തിനിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്‌

കീവ്: പാശ്ചാത്യ സമ്മര്‍ദങ്ങള്‍ വകവെക്കാതെ ഉക്രൈന്‍ വിഷയത്തില്‍ ഉറച്ച നിലപാടുമായി മുന്നോട്ടുപോകുമെന്ന് റഷ്യ. ഉക്രൈനിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ പരിഹരിക്കുന്നതുവരെ സൈനിക നടപടിയും കാര്യക്ഷമമായ ഇടപെടലും തുടരുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി.
റഷ്യന്‍ അനുഭാവികള്‍ക്ക് സ്വാധീനമുള്ള ക്രിമിയ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ക്രിമിയന്‍ പ്രവിശ്യയിലെ തീരദേശ നഗരമായ സെവസ്തപോള്‍ റഷ്യന്‍ സൈന്യം വളഞ്ഞിട്ടുണ്ട്. കൂടാതെ ക്രിമിയയിലെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സര്‍വീസുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യു എസ് പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ള പാശ്ചാത്യ നേതാക്കളുടെ ഭീഷണി വകവെക്കാതെയാണ് ഉക്രൈനിലേക്കുള്ള സൈനിക ഇടപെടലുമായി മുന്നോട്ടുപോകാന്‍ റഷ്യ തീരുമാനിച്ചത്. റഷ്യയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിനെ തുടര്‍ന്ന് പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ നടന്ന പ്രതിപക്ഷ പ്രക്ഷോഭം രാഷ്ട്രീയ അട്ടിമറിയിലേക്ക് നയിക്കുകയും പുറത്താക്കപ്പെട്ട പ്രസിഡന്റ് യാനുക്കോവിച്ചിന്റെ അനുയായികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് സൈനിക ഇടപെടല്‍ നടത്താന്‍ റഷ്യ തീരുമാനിച്ചത്. സൈനിക നടപടി ആവശ്യപ്പെട്ട് റഷ്യന്‍ പാര്‍ലിമെന്റില്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ അവതരിപ്പിച്ച പ്രമേയം ഇരുസഭകളും അംഗീകരിക്കുകയായിരുന്നു.
റഷ്യയുടെ സൈനിക നടപടി ഉക്രൈനിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന പാശ്ചാത്യ നേതാക്കളുടെ പരാമര്‍ശത്തെ ലാവ്‌റോവ് നിശിതമായി വിമര്‍ശിച്ചു. റഷ്യന്‍ അനുഭാവികളും വംശജരുമടക്കമുള്ള ഉക്രൈന്‍ ജനതയുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാന്‍ വേണ്ടിയും അവിടുത്തെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഒഴിവാക്കാനുമാണ് റഷ്യ ഇടപെടല്‍ നടത്തുന്നതെന്നും ലാവ്‌റോവ് പറഞ്ഞു. ജനീവയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉക്രൈന്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രധാന സഖ്യ രാജ്യമായ ചൈനയുടെ വിദേശകാര്യ വക്താക്കളുമായി ലാവ്‌റോവ് ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇന്ന് ജനീവയില്‍വെച്ച് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായും ലാവ്‌റോവ് ചര്‍ച്ച നടത്തിയേക്കും.
അതിനിടെ, റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ഉക്രൈന്‍ സൈന്യം പൂര്‍ണ സജ്ജരായിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രിമിയന്‍ നഗരങ്ങളുടെ നിയന്ത്രണം ഉക്രൈന്‍ സൈന്യത്തിന്റെ കൈകളിലാണെന്നും റഷ്യന്‍ ആക്രമണത്തെ നേരിടുമെന്നും ഉക്രൈനിന്റെ താത്കാലിക പ്രധാനമന്ത്രി അര്‍സെനിയ്