കൊച്ചിയിലും തിരുവനന്തപുരത്തും ജര്‍മന്‍ വിസ കേന്ദ്രങ്ങള്‍ വരുന്നു

Posted on: March 4, 2014 12:41 am | Last updated: March 4, 2014 at 12:41 am
SHARE

തിരുവനന്തപുരം: കൊച്ചിയിലും തിരുവനന്തപുരത്തും ജര്‍മന്‍ വിസാ കേന്ദ്രങ്ങള്‍ വരുന്നു. ഈ മാസം 14ന് ഉദ്ഘാടനം ചെയ്യുമെന്ന് ജര്‍മന്‍ കോണ്‍സുല്‍ ജനറല്‍ (ബംഗളൂരു) എച്ച് ഇ ജോറണ്‍ റോഹ്‌ഡേ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചിയില്‍ എം ജി റോഡിലും തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലുമായിരിക്കും ഓഫീസുകള്‍. ഉദ്ഘാടന ചടങ്ങില്‍ ജര്‍മന്‍ അംബാസഡര്‍ മൈക്കിള്‍ സ്റ്റെയ്‌നര്‍, കേന്ദ്ര മന്ത്രി ശശി തരൂര്‍ തുടങ്ങിവര്‍ പങ്കെടുക്കും.