Connect with us

National

അഭിപ്രായ സര്‍വേ: സംഘടനകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന് എ എ പി

Published

|

Last Updated

ന്യൂഡല്‍ഹി: അഭിപ്രായ സര്‍വേകള്‍ സംഘടിപ്പിക്കുന്ന സംഘടനകള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇത്തരം അഭിപ്രായ സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പത്ര, ദൃശ്യ മാധ്യമങ്ങള്‍ക്കും നിയന്ത്രണം ആവശ്യമാണെന്നും എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സമ്പത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ എന്ന തരത്തില്‍ ഈയടുത്ത് ഒരു വാര്‍ത്താ ചാനല്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷന്‍ ചൂണ്ടിക്കാട്ടിയായിരുന്നു കെജ്‌രിവാളിന്റെ കത്ത്.
ഓപ്പറേഷന്‍ പ്രൈം മിനിസ്റ്റര്‍ എന്ന് പേരിട്ട ആ ഓപ്പറേഷന്‍ എങ്ങനെ അഭിപ്രായ സര്‍വേകള്‍ പണത്തിനു വേണ്ടി കൃത്രിമമായി കെട്ടിച്ചമക്കുന്നു എന്ന് വ്യക്തമാക്കുന്നതായും കത്തില്‍ കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നുകഴിഞ്ഞതു മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് വരെ അഭിപ്രായ സര്‍വേകള്‍ പ്രസിദ്ധപ്പെടുത്തരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍ തീരുമാനത്തെ എ എ പി സ്വാഗതം ചെയ്തു.