കറന്‍സികള്‍ പിന്‍വലിക്കുന്ന തീയതി നീട്ടി

Posted on: March 4, 2014 12:32 am | Last updated: March 4, 2014 at 12:32 am
SHARE

rupeeന്യൂഡല്‍ഹി: 2005ന് മുമ്പുള്ള കറന്‍സികള്‍ ഉപയോഗിക്കുന്നതിനുള്ള കാലാവധി ഒമ്പത് മാസം കൂടി നീട്ടി. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അടക്കമുള്ളവ പിന്‍വലിക്കാനുള്ള അവസാന തീയതി 2015 ജനുവരി ഒന്നിലേക്കാണ് റിസര്‍വ് ബേങ്ക് ദീര്‍ഘിപ്പിച്ചത്. പൊതുജനങ്ങള്‍ക്കും മറ്റും അസൗകര്യമുണ്ടാകാത്തവിധം ഇത്തരം കറന്‍സികള്‍ കൈമാറ്റത്തിന് ഉപയോഗിക്കണമെന്ന് ബേങ്കുകളോട് ആര്‍ ബി ഐ നിര്‍ദേശിച്ചു.
ഇത്തരം നോട്ടുകള്‍ സ്വീകരിക്കുന്നതിന് ജനങ്ങള്‍ വിമുഖത കാണിക്കേണ്ടതില്ലെന്നും ആര്‍ ബി ഐ കുറിപ്പില്‍ പറയുന്നു. 2005ന് മുമ്പുള്ള കറന്‍സികള്‍ പിന്‍വലിക്കണമെന്ന് ജനുവരി 22ന് ആര്‍ ബി ഐ ആവശ്യപ്പെട്ടിരുന്നു. ഇത്തരം കറന്‍സികള്‍ക്ക് പകരം പുതിയ കറന്‍സി നല്‍കാനുള്ള കാലാവധി ഏപ്രില്‍ ഒന്ന് വരെയാണ് നേരത്തേ നല്‍കിയിരുന്നത്.
2005ന് മുമ്പ് പുറത്തിറക്കിയ കറന്‍സികളുടെ മറുപുറത്ത് വര്‍ഷം പ്രിന്റ് ചെയ്തിരുന്നില്ല. എന്നാല്‍ 2005ന് ശേഷമുള്ള നോട്ടുകളില്‍ ഇത് വ്യക്തമാണ്.