Connect with us

Business

ശമ്പളം ബേങ്ക് വഴി: മൂന്നാംഘട്ടം പ്രാബല്യത്തില്‍

Published

|

Last Updated

റിയാദ്: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മാസ വേതനം ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കുന്ന വേതന സുരക്ഷാ പദ്ധതിയുടെ മൂന്നാംഘട്ടം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആയിരത്തിനു മുകളില്‍ ജീവനക്കാരുള്ള സക്കഥാപനങ്ങളിലാണ് ശനിയാഴ്ച മുതല്‍ വ്യവസക്കഥ ബാധകമായത്. രണ്ടായിരത്തിനു മുകളില്‍ ജീവനക്കാരുള്ള സക്കഥാപനങ്ങളില്‍ കഴിഞ്ഞ ഡിസംബറിലും മൂവായിരത്തിനു മുകളില്‍ തൊഴിലാളികളുള്ള സക്കഥാപനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മുതലും പദ്ധതി നടപ്പാക്കിയിരുന്നു. ഇതോടെ സൗദിയിലെ വന്‍കിട സക്കഥാപനങ്ങളിലെല്ലാം തൊഴിലാളികളുടെ ശമ്പളം ബാങ്കു വഴിയായിരിക്കുകയാണ്. നൂറിനു മുകളില്‍ ജീവനക്കാരുള്ള മുഴുവന്‍ സക്കഥാപനങ്ങളിലും ഒരു വര്‍ഷത്തിനകം ഘട്ടംഘട്ടമായി വേതന സുരക്ഷാ പദ്ധതി നടപ്പാക്കുമെന്നും തൊഴില്‍ മന്ത്രാലയം വ്യകക്കതമാക്കി. അഞ്ഞൂറും അതിനു മുകളിലും ജീവനക്കാരുള്ള സക്കഥാപനങ്ങളില്‍ റമദാന്‍ മൂന്നു മുതല്‍ പദ്ധതി നടപ്പാക്കും. നൂറില്‍ താഴെ ജീവനക്കാരുള്ള ചെറുകിട സക്കഥാപനങ്ങളിലും പദ്ധതി നടപ്പാക്കാന്‍ ആലോചനയുണ്ടെങ്കിലും സമയപരിധി നിശക്കചയിച്ചിട്ടില്ല. എല്ലാ മാസവും കൃത്യമായ തീയതിയില്‍ തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ടുകള്‍ വഴി കമ്പനികള്‍ ട്രാന്‍സക്കഫര്‍ ചെയ്യുകയും മൂന്നു മാസം കൂടുമ്പോള്‍ അതിന്റെ സക്കറ്റേറ്റ്‌മെന്റ് തൊഴില്‍ മന്ത്രാലയത്തിനു സമര്‍പ്പിക്കുകയും ചെയ്യണമെന്നാണ് വേതന സുരക്ഷാ പദ്ധതി നിഷക്കകര്‍ഷിക്കുന്നത്. ഇതില്‍ ഉപേക്ഷ വരുത്തുന്ന സക്കഥാപനങ്ങള്‍ക്കുള്ള മന്ത്രാലയത്തിന്റെ സേവനങ്ങള്‍ തൊഴില്‍ വകുപ്പ് നിര്‍ത്തലാക്കും. ശമ്പളം മൂന്നു മാസത്തില്‍ കൂടുതല്‍ വൈകിയാല്‍ തൊഴിലാളികള്‍ക്ക് കമ്പനി ഉടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള വ്യവസക്കഥയും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Latest