ആത്മീയ സമ്മേളനം ചരിത്രം തീര്‍ക്കും

Posted on: March 4, 2014 12:56 am | Last updated: March 3, 2014 at 10:58 pm
SHARE
Flag
താജുല്‍ ഉലമ അനുസ്മരണ- ആദര്‍ശ സമ്മേളന സപ്ലിമെന്റ് മുക്രി ഇബ്‌റാഹിം ഹാജി, മൊയ്തീന്‍ പനേരക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു. സമ്മേളന വിളംബരം സ്വാഗതസംഘം ട്രഷറര്‍ ടി സി മുഹമ്മദ്കുഞ്ഞി ഹാജി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: സുന്നീ സംഘശക്തിയുടെ അജയ്യ വിളംബരം മുഴക്കി ആദര്‍ശ പടയണി ഇന്ന് കാസര്‍കോട് നഗരത്തില്‍ ശുഭ്രസാഗരം തീര്‍ക്കും ഇന്ന് ഉച്ചയോടെ സുന്നി ധവളപ്പടയുടെ അപൂര്‍സംഗമത്തിന് വേദിയൊരുങ്ങുകയാണ് കാസര്‍കോട് നഗരം.
യൂനിറ്റുകളില്‍നിന്നുള്ള പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ പുതിയ ബസ്സ്റ്റാന്റിനു സമീപമുള്ള ഗ്രൗണ്ടിലും വിദ്യാനഗറിനും ടൗണിനുമിടയിലുള്ള നിര്‍ദിഷ്ട പോയിന്റുകളില്‍ പാര്‍ക്ക് ചെയ്യും. വാഹനങ്ങളില്‍ വരുന്ന പ്രവര്‍ത്തകര്‍ തഹ്‌ലീലും സ്വലാത്തുമായാണ് നഗരിയില്‍ പ്രവേശിക്കുക.
അസര്‍ നിസ്‌കാരം സുന്നി സെന്ററിലും പരിസരത്തെ പള്ളികളിലും നിര്‍വഹിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ നഗരിയില്‍ പ്രവേശിക്കുക.
മഗ്‌രിബ് നിസ്‌കാരത്തിന് നഗരിയിലും പരിസരങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വുളൂഓടെ നഗരിയിലെത്തുന്നത് സൗകര്യമാകുമെന്നും സ്വാഗതസംഘം ഓഫീസില്‍ നിന്നറിയിച്ചു.
ആനുകാലിക സംഭവ വികാസങ്ങള്‍ വിശദീകരിക്കുന്ന പ്രഭാഷണങ്ങള്‍ പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കും.