Connect with us

Gulf

ഷംഗെന്‍ വിസാ രാജ്യങ്ങളില്‍ ഒമാനും; അംഗീകാരം ഉടനെന്ന് മന്ത്രാലയം

Published

|

Last Updated

മസ്‌കത്ത്: യൂറോപ്യന്‍ രാജ്യങ്ങളിലെ ഏകീകൃത വിസയില്‍ ഒമാനെയും ഉള്‍പെടുത്തുന്നതിനായി കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ എല്ലായിടത്തും സഞ്ചരിക്കുന്നതിനുള്ള ഷംഗെന്‍ വിസ രീതിയില്‍ ഒമാനെയും ഉള്‍പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയികളില്‍ ഇതു സംബന്ധമായി വന്ന അഭിപ്രായങ്ങളോട് പ്രതികരിക്കവെയാണ് സെക്രട്ടറി ജനറല്‍ ഇങ്ങനെ പ്രതികരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം യു എ ഇയെയും അംഗ രാജ്യങ്ങളില്‍ ഉള്‍പെടുത്തിയിരുന്നു. വ്യവസായം, വിനോദ സഞ്ചാരം, കുടുംബ സന്ദര്‍നം തുടങ്ങിയവക്കാണ് ഏകീകൃത വിസ രീതി ഉപയോഗപ്പെടുത്താനാവുക. യു എ ഇ പൗരന്‍മാര്‍ക്ക് ഏകീകൃത വിസയില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് ഏകീകൃത വിസ ഉപയോഗപ്പെടുത്തുന്നതിന് യൂറോപ്യന്‍ യൂനിയനുമായി കഴിഞ്ഞ ദിവസമാണ് കരാറില്‍ ഒപ്പുവെച്ചത്.
ആസ്‌ത്രേലിയ, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോനിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാന്‍ഡ്, ഇറ്റലി, മാള്‍ട്ട, പോളണ്ട്, നതര്‍ലാന്‍ഡ്, സ്‌പൈന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, നോര്‍വെ തുടങ്ങിയ 25 രാജ്യങ്ങളാണ് ഏകീകൃത വിസ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കുക. ഏകീകൃത വിസയുടെ സൗകര്യം ലഭ്യമാക്കുന്നതിന് വിദേശ കാര്യ മന്ത്രാലയത്തോട് സ്വദേശികള്‍ ആവശ്യപ്പെട്ടിരുന്നു. സ്വദേശികളുടെ ആവശ്യം പരിഗണനയിലാണെന്നും നടപടി ഉടന്‍ കൈക്കൊള്ളമെന്നും മന്ത്രാലയം വ്യക്തമാക്കി.

Latest