സോളാര്‍ കേസ്: ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: March 3, 2014 7:01 pm | Last updated: March 3, 2014 at 7:55 pm
SHARE

judicialകൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജസ്റ്റിസ് ജി ശിവരാമന്‍ അധ്യക്ഷനായുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. സോളാര്‍ തട്ടിപ്പും അനുബന്ധമായുള്ള സാമ്പത്തിക ഇടപാടും കമ്മീഷന്‍ അന്വേഷിക്കും. കൊച്ചി പമ്പിള്ളി നഗറിലുള്ള ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗിലാണ് കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് 2005 മുതല്‍ ഉയര്‍ന്നിട്ടുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചോ എന്നും കമ്മീഷന്‍ അന്വേഷിക്കും. പ്രാഥമികാന്വേഷണം ആരംഭിച്ചതായി ജസ്റ്റിസ് ശിവരാമന്‍ അറിയിച്ചു. പത്രത്തിലും ഗസറ്റിലും കമ്മീഷന്‍ വിജ്ഞാപനം നല്‍കിയശേഷം പരാതിയുള്ള ആര്‍ക്കും കമ്മീഷനെ സമീപിക്കാമെന്നും ശിവരാജന്‍ അറിയിച്ചു. 2013 ഒക്ടോബര്‍ 28നാണ് കമ്മീഷന്‍ പ്രഖ്യാപിച്ച് വിജ്ഞാപനം ഇറങ്ങിയത്. ആറു മാസമാണ് കമ്മീഷന്റെ കാലാവധി. 2014 ഏപ്രില്‍ 28ന് കാലാവധി അവസാനിക്കും.