Connect with us

Gulf

വൃക്ഷങ്ങളുടെ ചരിത്രം ഡിജിറ്റലില്‍ രേഖപ്പെടുത്തുന്നു

Published

|

Last Updated

ദുബൈ: വൃക്ഷങ്ങളുടെ ചരിത്രം രേഖപ്പെടുത്തി വെക്കുന്ന പ്രക്രിയക്ക് ദുബൈ നഗരസഭ തുടക്കം കുറിച്ചു. സബീല്‍ ഒന്നില്‍ പൊതുഉദ്യാന, കൃഷിവകുപ്പ് ഒരുക്കിയ ചടങ്ങില്‍ ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത ഉദ്ഘാടനം ചെയ്തു.
നാടന്‍ വൃക്ഷങ്ങളായ ഗാഫ്, ഖറദ്, അതല്‍, സിദ്ര്‍, സമര്‍, ലത്ബ്, റോള തുടങ്ങിയവയുടെ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാനാണ് പദ്ധതി. ചെടിനടുന്നത് മുതല്‍ വൃക്ഷമായി വളരുന്നതുവരെയുള്ള ഓരോ കാര്യങ്ങളും ഡിജിറ്റലായി രേഖപ്പെടുത്തുന്നു. ചരിത്രവുമായും പാരമ്പര്യവുമായും ഏറെ ബന്ധപ്പെട്ടതിനാല്‍ ഇതിന് പ്രാധാന്യമുണ്ടെന്ന് ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
വൃക്ഷങ്ങളെ സംരക്ഷിക്കുന്ന പ്രക്രിയയാണിത്. ജി പി എസ് സഹായം ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ 10,000 എണ്ണത്തെ ജി പി എസ് വഴി ബന്ധിപ്പിക്കും. ഓരോ വൃക്ഷത്തിന് നമ്പര്‍പ്ലേറ്റ് ഉണ്ടാകും.
വൃക്ഷങ്ങളുടെ കണക്കെടുപ്പ് 1993ല്‍ തുടങ്ങിയിട്ടുണ്ട്. 10,219 വൃക്ഷങ്ങളുടെയും ചെടികളുടെയും കണക്കെടുപ്പ് കഴിഞ്ഞു. ഇനി ജി പി എസ് വഴി ബന്ധിപ്പിക്കും.
ഇതോടൊപ്പം തൈ നടല്‍ വാരാഘോഷം ഹോളി ഖുര്‍ആന്‍ പാര്‍ക്കില്‍ ആരംഭിച്ചു. പരിസ്ഥിതി-ജല മന്ത്രി റാശിദ് അഹ്മദ് ബിന്‍ ഫഹദ് സന്നിഹിതനായിരുന്നു.

Latest