പാകിസ്ഥാനില്‍ കോടതിയില്‍ തീവ്രവാദിയാക്രമണം; 11 മരണം

Posted on: March 3, 2014 2:46 pm | Last updated: March 4, 2014 at 12:12 am
SHARE

pakistanഇസ്‌ലാമാബാദ്: തലസ്ഥാനമായ ഇസ്‌ലാമാബാദിലെ കോടതി സമുച്ചയത്തിലുണ്ടായ തീവ്രവാദിയാക്രമണത്തില്‍ ഒരു ജഡ്ജിയടക്കം 11 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്കേറ്റു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി നവീന്‍ ഖാനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. എന്നാല്‍ നവീന്‍ ഖാന്‍ രക്ഷപ്പെട്ടു. ആക്രമണത്തില്‍ മറ്റൊരു ജഡ്ജി കൊല്ലപ്പെട്ടു.

കേടതിക്ക് പിന്നിലൂടെ എത്തിയ സായുധരായ ആക്രമകാരികള്‍ ബോംബെറിഞ്ഞും വെടിവെച്ചുമാണ് ആക്രമണം നടത്തിയത്. പരുക്കേറ്റവരെ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.