ലോക്പാല്‍ സേര്‍ച്ച് കമ്മിറ്റി: കെ ടി തോമസ് പിന്‍മാറി

Posted on: March 3, 2014 2:15 pm | Last updated: March 4, 2014 at 12:33 am
SHARE

JUSTICE K.T THOMASന്യൂഡല്‍ഹി: ലോക്പാല്‍ സമിതിയെ കണ്ടെത്താനുള്ള സേര്‍ച്ച് കമ്മിറ്റിയുടെ തലവനായിരിക്കാന്‍ താത്പര്യമില്ലെന്ന് ജസ്റ്റിസ് കെ ടി തോമസ് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. സേര്‍ച്ച് കമ്മിറ്റിയില്‍ നിന്നും പിന്‍മാറുന്നതായി കഴിഞ്ഞദിവസം മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ പിന്‍മാറിയതിന് പിന്നാലെയാണ് കെ ടി തോമസിന്റെ പിന്‍മാറ്റം.

സേര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന ലോക്പാല്‍ അധ്യക്ഷനെ താത്പര്യമില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിനു തള്ളിക്കളയാമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കാണിച്ചാണ് കെ ടി തോമസ് കത്ത് നല്‍കിയത്. ഇത്തരമൊരു വ്യവസ്ഥ കമ്മിറ്റിയുടെ സാധുതയെ ചോദ്യം ചെയ്യുന്നുണ്ടെന്നും കെ ടി തോമസ് പറഞ്ഞു.

പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജസ്റ്റിസ് തോമസ് അധ്യക്ഷനായി സെര്‍ച്ച് കമ്മിറ്റിക്ക് രൂപം നല്‍കിയത്. മുന്‍ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി, ലേഡി ശ്രീരാം കോളജ് പ്രിന്‍സിപ്പല്‍ മീനാക്ഷി ഗോപിനാഥ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.