സരിതയുടെ ആരോപണം ഗൂഢാലോചനയെന്ന് അബ്ദുള്ളക്കുട്ടി

Posted on: March 3, 2014 1:15 pm | Last updated: March 4, 2014 at 12:12 am
SHARE

abdullakkutti

കണ്ണൂര്‍: തനിക്കെതിരായ സരിതയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ. പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച കേസാണ് സോളാര്‍ അഴിമതിക്കേസ്. അപ്പോഴൊന്നും തന്റെപേര് പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ വന്ന വെളിപ്പെടുത്തല്‍ തന്റെ രാഷ്ട്രീയഭാവി തകര്‍ക്കുന്നതിനായുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അതേസമയം സരിതക്ക് താങ്കളോട് രാഷ്ട്രീയമായി എന്ത് വിരോധമാണ് ഉള്ളതെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അബ്ദുള്ളക്കുട്ടി തയ്യാറായില്ല.