കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്: അനുകൂല നിലപാടില്ലെങ്കില്‍ രാജിക്ക് വിമുഖതയില്ലെന്ന് മാണി

Posted on: March 3, 2014 12:20 pm | Last updated: March 4, 2014 at 12:33 am
SHARE

km maniകൊച്ചി: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില്‍ രാജിവെക്കാന്‍ വിമുഖതയില്ലെന്ന് ധനമന്ത്രി കെ എം മാണി. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുതിയ ഓഫീസ് മെമ്മോറെണ്ടം പുറത്തിറക്കുന്നത് സംബന്ധിച്ച് കേന്ദ്രം ഇന്ന് തീരുമാനമെടുക്കാനിരിക്കെയാണ് കെ എം മാണി ശക്തമായ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ രാജിവെക്കുമെന്ന് പി സി ജോര്‍ജ്ജും ആന്റണി രാജുവും അടക്കമുള്ള നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി ചെയര്‍മാനായ മാണി പ്രതികരിച്ചിരുന്നില്ല.