ജീവന്‍ രക്ഷിച്ച ഡോക്ടറെ കെട്ടിപ്പിടിച്ച് ചിമ്പാന്‍സിയുടെ സ്‌നേഹപ്രകടനം

Posted on: March 3, 2014 11:51 am | Last updated: March 3, 2014 at 11:51 am

chimbancyകോങ്കോ: മരണത്തില്‍ നിന്ന് രക്ഷിച്ച ഡോക്ടറെ കെട്ടിപ്പിടിച്ച് ചിമ്പാന്‍സിയുടെ സ്‌നേഹപ്രകടനം. വോണ്ട എന്ന ചിമ്പാന്‍സിയാണ് തന്നെ ചികില്‍സിച്ച ഡോ. ജെയ്‌നെ കെട്ടിപ്പിടിച്ച് നന്ദി പ്രകടിപ്പിച്ചത്. കോങ്കോയിലെ ഗുഡാള്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് സമാനതയില്ലാത്ത സ്‌നേഹപ്രകടനത്തിന് വേദിയായത്.

അവശ നിലയില്‍ കിടന്ന ചിമ്പാന്‍സിയെ ഡോ.ജയ്ന്‍ ഉള്‍പെട്ട സംഘം ഏറ്റെടുത്ത് ചികില്‍സിക്കുകയായിരുന്നു. ഭക്ഷണവും മരുന്നും നല്‍കി പരിചരിച്ചതിനെ തുടര്‍ന്ന് ചിമ്പാന്‍സി ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു.

പൂര്‍ണ്ണാരോഗ്യവാനായി കാട്ടിലേക്ക് തിരിച്ചുപോവുന്ന തന്റെ രോഗിയെ യാത്രയാക്കാന്‍ ഡോക്ടറും എത്തിയിരുന്നു. കൂട്ടില്‍ നിന്നും പുറത്തിറങ്ങി കാട്ടിലേക്ക് നടന്ന ചിമ്പാന്‍സി എന്തോ മറന്നുവെച്ചതുപോലെ തിരിച്ചുവന്ന് ഡോക്ടറെ കെട്ടിപ്പിടിച്ച് നന്ദി പ്രകടിപ്പിക്കുകയായിരുന്നു. പിന്നെ പതുക്കെ കാട്ടിലേക്ക് തിരിച്ചുപോയി.