ജപ്പാനില്‍ ഭൂചലനം: ആളപായമില്ല

Posted on: March 3, 2014 9:48 am | Last updated: March 4, 2014 at 12:12 am
SHARE

earthquakeടോക്യോ: തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ ഉണ്ടായ ഭൂചലനം പ്രദേശത്ത് ആശങ്കയുണ്ടാക്കി. റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ല. ഒകിനോവ ദ്വീപിന്റെ തീരത്താണ് പ്രഭവ കേന്ദ്രമെന്ന് പെസഫിക് സുനാമി വാണിംഗ് സെന്റര്‍ കണ്ടെത്തിയിട്ടുണ്ട്.