തൃശൂരില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

Posted on: March 3, 2014 9:37 am | Last updated: March 4, 2014 at 12:12 am
SHARE

murderപെരിങ്ങനം: അജ്ഞാതരുടെ വെട്ടേറ്റ് തൃശൂരില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കട്ടുതളിയാപാടത്ത് മുഹമ്മദലിയുടെ മകന്‍ നവാസ്(42) ആണ് മരിച്ചത്. പെരിങ്ങനം സ്വദേശികളായ മുല്ലക്കര വിജയന്റെ മകന്‍ രമേശ്കുമാര്‍(45), പെരിങ്ങാട് കൃഷ്ണന്‍ കുട്ടിയുടെ മകന്‍ സുബ്രഹ്മണ്യന്‍(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മാണത്തിലിരിക്കുന്ന വീടിന് സമീപം നില്‍കുകയായിരുന്ന മൂവരേയും മുഖംമൂടി ധാരികളാണ് അക്രമിച്ചതെന്ന് പറയപ്പെടുന്നു. നവാസിനെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.