അധ്യാപക – വിദ്യാര്‍ഥി അനുപാതം: സര്‍കാര്‍ തീരുമാനം അംഗീകരിക്കില്ല

Posted on: March 3, 2014 7:28 am | Last updated: March 3, 2014 at 7:28 am
SHARE

പാലക്കാട്: സര്‍ക്കാര്‍ മേഖലയെ അവഗണിച്ചുകൊണ്ട് എയിഡഡ് വിദ്യാലയങ്ങളില്‍ മാത്രം അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35 നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജി എസ് ടി യു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം ആറിന് നടക്കുന്ന സെക്രട്ടറിയേറ്റ് ധര്‍ണയില്‍ ജില്ലയില്‍ നിന്നും നൂറ് പേരെ പങ്കെടുപ്പിക്കുവാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളെ പ്രതികൂലമായി ബാധിക്കുന്ന ഈ ഉത്തരവ് നിലവില്‍ ജോലിയിലുള്ളവരെയും പി എസ് സി നിയമനം കാത്തുകഴിയുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെയും വഴിയാധാരമാക്കുന്ന നടപടിയാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.
സര്‍ക്കാര്‍ നയം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനും സംഘടന തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ ജി ബാബു അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ ഭാസ്‌കരന്‍, എം ഷാജു, എം സുരേഷ്‌കുമാര്‍, എം പി സാജു, കെ മധു, ഇ ജയപ്രകാശ്, ഇ റഫീഖ്, വേണു ജി നായര്‍, എ ശിവശങ്കരന്‍, പി ദിനേഷ്‌കുമാര്‍, കെ സാവിത്രി, കെ വിജയന്‍, എ ഗോപാലകൃഷ്ണന്‍, നെല്‍സണ്‍ സി ഏലിയാസ് സംസാരിച്ചു.