പൊതുവായ വികസന കാര്യത്തില്‍ ചര്‍ച്ചക്ക് തയ്യാര്‍; ഷാഫി പറമ്പില്‍

Posted on: March 3, 2014 7:27 am | Last updated: March 3, 2014 at 7:27 am
SHARE

പാലക്കാട്: ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു. എഫ് എന്‍ പി ഒ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍ എ.
നിശ്ചിത സമയത്തിന് മുന്‍പ് ഏഴാം ശമ്പളകമ്മീഷനെ നിയമിച്ചതും 5000 കോടി രൂപ ഐ ടി ഐക്ക് അനുവദിച്ചതും ഇതിന് തെളിവാണ്. പാലക്കാട് ജില്ലയുടെ പൊതുവായ വികസന കാര്യത്തില്‍ ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. തപാല്‍വകുപ്പിലെ ജി ഡി എസ് ജീവനക്കാരുടെ സേവന – വേതന വ്യവസ്ഥയും ഏഴാം കേന്ദ്ര ശമ്പളപരിഷ്‌കരണ കമ്മീഷന്‍ പരിശോധിക്കണമെന്നും ജി ഡി എസ് ജീവനക്കാര്‍ അടക്കമുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും 50 ശതമാനം ഡി എ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണമെന്നും യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പി കെ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പി യു മുരളീധരന്‍, എന്‍ വി വിനോദ്, എ രാമദാസ്, ജ്യോതി നാരായണന്‍, സോമന്‍ മഞ്ഞിലാസ്, സദാനന്ദന്‍, എം ജവഹര്‍രാജ്, കെ കരുണാകരന്‍, പി ഡി ജയരാജ്, ബി അനില്‍കുമാര്‍, ബാലകൃഷ്ണന്‍ കൂട്ടാല, സി സുകുമാരന്‍ സംസാരിച്ചു. ട്രേഡ് യൂനിയന്‍ സമ്മേളനം ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് കെ അപ്പു ഉദ്ഘാടനം ചെയ്തു. എസ് രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു.