തൂങ്ങിമരണം അഭിനയിച്ച വിദ്യാര്‍ഥിനി മരിച്ചു

Posted on: March 3, 2014 1:30 am | Last updated: March 3, 2014 at 1:30 am
SHARE

hang death sreelakshmi cherthalaചേര്‍ത്തല: സഹോദരിക്ക് മുന്നില്‍ തൂങ്ങിമരണം അഭിനയിച്ച പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. ചേര്‍ത്തല എന്‍ എസ് എസ് കോളജ് ജീവനക്കാരന്‍ മരുത്തോര്‍വട്ടം പുത്തന്‍വെളി മുരളീധരന്റെ മകള്‍ ശ്രീലക്ഷ്മി (17) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ വീടിനുള്ളിലാണ് സംഭവം.

അടുത്തിടെ തൂങ്ങിമരിച്ച അയല്‍വാസിയുടെ മരണം സഹോദരി ജയലക്ഷ്മിക്കുമുന്നില്‍ കാണിക്കുമ്പോള്‍ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുകുകയായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ജയലക്ഷ്മിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കുരുക്കഴിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൃച്ചാറ്റുകുളം എന്‍ എസ് എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. മാതാവ്: സിന്ധു.