ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷകള്‍ തുടങ്ങി

Posted on: March 3, 2014 6:45 am | Last updated: March 3, 2014 at 11:59 pm
SHARE

plustwo

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷകള്‍ തുടങ്ങി. പ്ലസ് വണ്‍, പ്ലസ്ടു വിഭാഗങ്ങളില്‍ 8,92,290 പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇത് സര്‍വകാല റെക്കോഡാണ്. 4,42,855 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയും 4,49,435 പേര്‍ പ്ലസ് വണ്‍ പരീക്ഷയും എഴുതും.

കഴിഞ്ഞ വര്‍ഷം 4,12,741 വിദ്യാര്‍ഥികളാണ് പ്ല്‌സ്ടു പരീക്ഷക്കിരുന്നത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. പ്ലസ്ടുവിന് 64,352 പേരും പ്ലസ്‌വണിന് 70,673 പേരുമാണ് ഇവിടെ പരീക്ഷ എഴുതുന്നത്. കുറവ് വയനാട്ടിലാണ്. പ്ലസ്ടുവിന് 10,337 ഉം പ്ലസ് വണിന് 11,136 പേരും. രാജ്യത്ത് ഏറ്റവും അധികം വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷയാണിതെന്ന് പരീക്ഷാ സെക്രട്ടറി ഡോ. കെ മോഹന്‍കുമാര്‍ പറഞ്ഞു.

പരീക്ഷ 23ന് അവസാനിക്കും. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ രാവിലെ 10 മുതല്‍ 12.45വരെയാണ്. ഇതില്‍ 15 മിനിറ്റ് കൂള്‍ഓഫ് ടൈം ആയിരിക്കും. ബയോളജിയും മ്യൂസിക്കും ഒഴികെ പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് 10 മുതല്‍ 12.15വരെയാണ് പരീക്ഷ. ബയോളജി 10 മുതല്‍ 12.25വരെയും മ്യൂസിക് 10 മുതല്‍ 11.45വരെയുമാണ്.
ചോദ്യപേപ്പറുകള്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചു. 53 വിഷയ കോമ്പിനേഷനുകളായാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ നടക്കുന്നത്. 1842 പരീക്ഷാകേന്ദ്രങ്ങളിലേക്ക് 42,000 ഇന്‍വിജിലേറ്റര്‍മാരെയാണ് നിയമിച്ചിട്ടുള്ളത്.

ഇതില്‍ 22,000 പേര്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരും ബാക്കിയുള്ളവര്‍ സ്‌കൂള്‍ അധ്യാപകരുമാണ്. ഗള്‍ഫില്‍ പത്തും ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരിശോധനക്കായി മലപ്പുറം ജില്ലയില്‍ മൂന്നും മറ്റു ജില്ലകളില്‍ രണ്ടുവീതം വിജിലന്‍സ് സ്‌ക്വാഡിനെ നിയമിച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ നേതൃത്വത്തില്‍ സംസ്ഥാനതല സൂപ്പര്‍ സ്‌ക്വാഡുമുണ്ട്. സര്‍ക്കാര്‍തലത്തില്‍ മറ്റൊരു സ്‌ക്വാഡും പ്രവര്‍ത്തിക്കും.

375 വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 27,500 ഓളം വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ പരീക്ഷയും 27,000 പേര്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതുന്നുണ്ട്. 42 വിഷയ കോമ്പിനേഷനുകളിലാണ് പരീക്ഷ നടക്കുന്നത്. ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്.